Hot Posts

6/recent/ticker-posts

മസ്ജിദിനുള്ളിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു ; 47 കാരനായ ഇസ്ലാം പുരോഹിതൻ അറസ്റ്റിൽ ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം , പോലീസിനെ വിന്യസിച്ചു


ന്യൂഡൽഹി : മസ്ജിദിനുള്ളിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 47 കാരനായ ഇസ്ലാം പുരോഹിതൻ അറസ്റ്റിൽ,  ഞായറാഴ്ചയാണ് സംഭവം. രാത്രി മസ്ജിദിനുള്ളിൽ വെള്ളം എടുക്കാൻ പോയ കുട്ടിയെ പുരോഹിതൻ തടഞ്ഞുനിർത്തി പീഡിപ്പിക്കുകയായിരുന്നു . വീട്ടിലെത്തിയ ശേഷം കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്നാണ് കുടുംബം പുരോഹിതനെതിരെ പോലീസിനെ സമീപിച്ചത് . പെൺകുട്ടിയെ  വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രദേശവാസികൾ പ്രതിഷേധിച്ചു. തുടർന്ന് മസ്ജിദിനു പുറത്ത് പോലീസ് സേനയെ വിന്യസിച്ചു. എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത് ഡൽഹി കോടതിയിൽ ഹാജരാക്കിയ പുരോഹിതനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Reactions