Hot Posts

6/recent/ticker-posts

അന്ന് ഗുരുദക്ഷിണയായി അയാൾ എന്നോട് ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി


1991 ൽ സുരേഷ് ഗോപി നായകനായ ചക്രവർത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കസ്തൂരി, അതേ വർഷം തന്നെ നിരവധി ഭാഷകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച താരം മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയെടുത്തത് അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഏറെ ആരാധകരുള്ള താരമാണ് കസ്തൂരി.


സിനിമയിൽ പച്ചപിടിക്കാൻ വേണ്ടിയും പിടിച്ചുനിൽക്കാൻ വേണ്ടിയും പലപ്പോഴും താരങ്ങൾക്ക് നിർമ്മാതാക്കളുടെയും സംവിധായകരുടെയും ഇഷ്ടത്തിന് വഴങ്ങേണ്ടി വരാറുണ്ട്. പല താരങ്ങളും ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ ഇതിനോടകം നടത്തിയിട്ടുമുണ്ട്. പലരും സിനിമയിൽ പിടിച്ചുനിൽക്കാനും ജീവിതം രക്ഷപ്പെടാനും വേണ്ടി മാത്രം നിവൃത്തികേടുകൊണ്ട് ചെന്ന് പെടുകയാണ് ചെയ്യുന്നത്. സിനിമയിലും ഇത്തരം അനീതികൾ നടക്കുന്നുണ്ടോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായി ഇതിനോടകം പല താരങ്ങളും തങ്ങളുടെ ദുരനുഭവം തുറന്നുപറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ കസ്തൂരിയും എത്തിയിരിക്കുകയാണ്.


ഒരു സിനിമയുടെ ഷൂട്ടിംഗ് വേളയിൽ തന്നോട് സംവിധായകൻ പലപ്പോഴായി പറഞ്ഞത് ഗുരു ദക്ഷിണ നൽകണം ഗുരു ദക്ഷിണ നൽകണം എന്നായിരുന്നു. അദ്ദേഹം പല പ്രാവശ്യം ഗുരുദക്ഷിണ പല രീതിയിലും നൽകാമല്ലോ എന്ന് ധ്വനി വെച്ച വാക്ക് പറയുമായിരുന്നു. പക്ഷേ അന്നൊന്നും അതിന്റെ പൊരുൾ എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പിന്നീടാണ് അദ്ദേഹം ആ​ഗ്രഹിച്ചത് തന്റെ ശരീരത്തെ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്. പക്ഷെ അത്തരത്തിൽ ഒരാളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വഴങ്ങി കൊടുക്കാൻ ഞാൻ ഒരിക്കലും തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ആ പറഞ്ഞ ആൾക്ക് അതിനുള്ള ചുട്ടമറുപടി അന്ന് തന്നെ നൽകുകയും ചെയ്തിരുന്നു എന്ന് താരം പറയുന്നു. ഇത്തരം മോശം അനുഭവങ്ങൾ സിനിമയിൽ നിന്ന് പിന്നെയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. തൻറെ അച്ഛൻറെ പ്രായമുള്ള ഒരാളിൽ നിന്ന് പോലും തനിക്ക് ഇത്തരം മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കസ്തൂരി വ്യക്തമാക്കുന്നു.


Reactions