Hot Posts

6/recent/ticker-posts

ചാമപ്പാറയിലെ വെള്ളപ്പൊക്കം: യോഗം വിളിക്കുമെന്ന് മാണി സി കാപ്പൻ

 

തലനാട്: ചാമപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ  നാശനഷ്ടം ഉണ്ടായ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു എം എൽ എ. വെള്ളപ്പൊക്കം തടയാൻ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി.

പഞ്ചായത്ത് പ്രസിഡൻ്റ് പ്രസിഡൻ്റ് രജനി സുധാകരൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, റോഹിണിഭായി ഉണ്ണികൃഷ്ണൻ, സോണി ബിനീഷ്, ദിലീപ്, ബിന്ദു, ചാൾസ് ജോയി, താഹ തലനാട്, ഷിനാസ് ബഷീർ തുടങ്ങിയവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

Reactions