Hot Posts

6/recent/ticker-posts

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44. 8,063 പേര്‍ക്കുകൂടി കോവിഡ്, 110 മരണം

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.


പോസിറ്റീവ് ആയവർ


തിരുവനന്തപുരം 1100

തൃശൂര്‍ 944

കൊല്ലം 833

മലപ്പുറം 824

കോഴിക്കോട് 779

എറണാകുളം 721

പാലക്കാട് 687

കാസര്‍കോട് 513

ആലപ്പുഴ 451

കണ്ണൂര്‍ 450

കോട്ടയം 299

പത്തനംതിട്ട 189

വയനാട് 175

ഇടുക്കി 98

Reactions