ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന അനൂപ് മേനോന്‍ ചിത്രം പത്മയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഒരു രസകരമായ ടിക്ടോക് ഡാന്‍സും അതിനെപറ്റിയുള്ള സംഭാഷണമാണ് സെക്കന്‍ഡുകള്‍ നീളുന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശ്രുതി രജനികാന്ത് എന്നിവരാണ് സ്‌ക്രീനില്‍.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
അനൂപ് മേനോന്‍സ് സ്റ്റോറീസിന്റെ ബാനറില്‍ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം ദുന്ദു രഞ്ജീവാണ് നിര്‍വഹിച്ചിരിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ ടീസറും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറുടെ പ്രതീക്ഷയാണ് ടീസറുകള്‍ ഇതിനോടകം നല്‍കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


