Hot Posts

6/recent/ticker-posts

ഐഎന്‍എല്‍ യോഗത്തിൽ കയ്യാങ്കളി


കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍. നേതൃയോഗത്തിനിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. പ്രവർത്തകരെ പുറത്താക്കി പൊലീസ് ഹോട്ടലിന്റെ ഗേറ്റ് പൂട്ടി. മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ കൂട്ടത്തല്ലിൽ കലാശിച്ചത്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

തുടര്‍ന്ന് യോഗം പിരിച്ചുവിട്ടതിനു പിന്നാലെ ഒരു വിഭാഗം പുറത്തെത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപെട്ടാണ് വലിയ സംഘര്‍ഷത്തിലേക്ക് പോകാതെ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് യോഗം നടന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചതു മുതല്‍ ഐ.എന്‍.എല്ലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. പി.എസ്.സി. അംഗത്വം വില്‍പനയ്ക്കു വെച്ചു എന്ന ആരോപണം കൂടി ഉയര്‍ന്നതോടെ പ്രശ്‌നം ഗുരുതരമാവുകയായിരുന്നു.






Reactions