Hot Posts

6/recent/ticker-posts

മനുഷ്യന്റെ അടങ്ങാത്ത ക്രൂരത, മിണ്ടാപ്രാണികളോട് ചെയിത എത്ര എത്ര ക്രൂരതകള്‍, എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ ആകുന്നില്ല?

 

കേരളത്തെ ഞടുക്കി വീണ്ടും മിണ്ടാപ്രാണിയോടുള്ള ക്രൂരത. സംഭവം കേരളത്തിൽ ചർച്ച ആവുകയാണ്. വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു എന്ന വാർത്തയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. സംഭവത്തിൽ പ്രായപൂർത്തി ആകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ ഈ  സംഭവം അരങ്ങേറിയിരിക്കുന്നത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് സംഭവം പുറം ലോകം അറിഞ്ഞത്.  


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ

പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയിൽ മറ്റൊരു യുവാവ് പകർത്തുകയുമാണ് ചെയ്തത്. സംഭവം കണ്ട് സമീപത്ത് ആളുകൾ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. കൊന്നതിന് ശേഷം നായയുടെ ജഡം കടലിൽ എറിഞ്ഞു എന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ ആണ് എന്നാണ് വിവരം, എന്നും കടപ്പുറത്ത് കളിയ്ക്കാൻ പോകുമായിരുന്ന ബ്രൂണോ എന്ന നായക്കുട്ടി പതിവ് പോലെ കളിക്കാൻ പോയതാണ് ഒരാളെ പോലും ഉപദ്രവിക്കാത്ത സാധുവാണ് ബ്രൂണോ. കളിച്ച് കഴിഞ്ഞു ക്ഷീണത്തിൽ ഒരു തോണിയുടെ അടിയിൽ വിശ്രമിച്ചിരുന്ന നായക്കുട്ടിയെ പ്രതികളായ മൂന്ന് അംഗ സംഘം വളരെ ക്രൂരമായി തല്ലി കൊല്ലുക ആയിരുന്നു. ശേഷം ചൂണ്ട കൊളുത്തിൽ കെട്ടി വലിച്ച് കെട്ടി തൂകി ഇട്ടു. തുടർന്ന് ക്രിസ്തുരാജ് വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുക ആയിരുന്നു. 


എന്നാൽ പ്രതികളെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവർ സ്റ്റേഷനിൽ ഹാജരായില്ല. എന്ന ആരോപണം ഉയരുന്ന സാഹചര്യവും ഈ സംഭവത്തിൽ ഉണ്ട്. എന്തായാലും സംഭവം വീണ്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.   ഇത്തരത്തിൽ മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന അത്യത്തെ സംഭവം അല്ല എന്നത് തന്നെ ആണ് മലയാളികൾക്ക് അപമാനകരമായി മാറുന്ന ഒന്ന്. കുമരകത്ത് 9 മാസം ഗർഭിണിയായ എരുമയോട് ചെയിത ക്രൂരത മലയാളികൾ മറന്നിട്ടില്ല. ഒൻപത് മാസം ഗർഭിണിയായ എരുമയുടെ ശരീരത്ത് കണ്ട പുല്ലും  ചെടിയും നീക്കം ചെയ്യാനെത്തിയ ഉടമസ്ഥൻ കണ്ടത് അജ്ഞാതരുടെ ക്രൂരത ആയിരുന്നു. തീറ്റിക്കാനായി പുരയിടത്തിൽ കെട്ടിയ ഗർഭിണിയായ എരുമയുടെ ദേഹത്ത് ടാറിംഗ് മിശ്രിതം ഒഴിച്ച് ക്രൂരത. 


ഇങ്ങനെ നോക്കുകയാണെങ്കിൽ ഒരുപാടു സംഭവങ്ങൾ ചൂണ്ടി കാട്ടുവാനുണ്ട്. തൃശ്ശൂരിൽ അശാസ്ത്രീയമായ ചികിത്സയ്ക്കിടെ തിളച്ച എണ്ണയൊഴിച്ച് ആനയുടെ കാലുകൾ പൊള്ളിച്ച സംഭവം , വളർത്തു നായയെ കാറിനു പിന്നിൽ കെട്ടി വലിച്ച സംഭവം, ഗർഭിണി ആയ പൂച്ചയെ അതി ദാരുണമായി കെട്ടി തൂക്കി കൊലപ്പെടുത്തിയ വാർത്ത, അതുപോലെ തന്നെ മലപ്പുറം എടക്കരയിൽ നായയുടെ ഉടമയെന്ന് അവകാശപ്പെടുന്നയാൾ തൻറെ സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിച്ച് കൊണ്ടു പോയത്, സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. അതൊക്കെ മലയാളികൾ ഏറെ ചർച്ച ചെയിത സംഭവം ആയിരുന്നു. 


ഓരോ സംഭവത്തിനു  ശേഷം ഹാഷ് റ്റാഗുകൾ നിരന്നു, അതിനു ശേഷം സമാനമായ സംഭവങ്ങൾ വീണ്ടും അരങ്ങേറി, അപ്പോഴും ഹാഷ് ടാഗുകളും വാട്സാപ്പ് സ്റ്റാറ്റസുകളും നിരന്നു. ഇതുകൊണ്ടൊന്നും മനുഷ്യന് മിണ്ടാപ്രാണികളോടുള്ള കണ്ണില്ലാത്ത ക്രൂരത അവസാനിക്കില്ല. ഇതിനു വ്യക്തമായ കൃത്യമായ നടപടി സ്വീകരിച്ചേ മതിയാകു. ഭൂമിയിൽ ജീവിക്കാൻ എല്ലാവര്ക്കും അവകാശമുണ്ട്. ഭൂമിയുടെ അവകാശികൾ ആര് എന്ന് ചിന്തിക്കേണ്ടിരിക്കുന്നു.

Reactions