Hot Posts

6/recent/ticker-posts

അർജുൻ ആയങ്കിക്കു ‘പണി’ കൊടുക്കാൻ കാത്തിരുന്നത് കെ ബ്രദേഴ്സ്




കണ്ണൂർ: കോഴിക്കോട് വിമാനത്താവള പരിസരത്ത് 21നു പുലർച്ചെ കള്ളക്കടത്തിനും അർജുൻ ആയങ്കിക്കും കെണിയുമൊരുക്കി കാത്തിരുന്നതു കൊടുവള്ളി കേന്ദ്രീകരിച്ചുള്ള വൻ സ്വർണക്കടത്തു സംഘം. ബന്ധുക്കളായ അൻപതോളം പേർ അംഗങ്ങളായുള്ള സംഘം, ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലൂടെയും കള്ളക്കടത്തു നടത്തുന്നുണ്ട്. ‘കെ ബ്രദേഴ്സ്’ എന്നറിയിപ്പെടുന്ന ഈ സംഘത്തിൽ പെട്ട ചിലർ മാത്രമാണ് ഇതുവരെ കസ്റ്റംസ് അടക്കമുള്ള അന്വേഷണ സംഘങ്ങളുടെ പരിധിയിലുള്ളത്.  വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥരുമായി ധാരണയുണ്ടാക്കി (സെറ്റിങ്) കടത്താനിരുന്ന സ്വർണമാണ് 21നു പിടികൂടിയതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. സെറ്റിങ്ങിലൂടെ ഇന്ത്യയിലെ ചെറുതും വലുതുമായ മിക്ക വിമാനത്താവളങ്ങളിലൂടെയും ‘കെ ബ്രദേഴ്സ്’ സ്വർണം കടത്തുന്നുണ്ട്. 21ലെ കടത്തിനെപ്പറ്റിയുള്ള രഹസ്യ വിവരം രാത്രി 11 മണിയോടെയാണു കോഴിക്കോട് വിമാനത്താവളത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനു ലഭിക്കുന്നത്. കാരിയറുടെ ഫോട്ടോ അടക്കമുള്ള വിശദാംശങ്ങളാണു ലഭിച്ചത്. ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഇദ്ദേഹം നേരിട്ട് ഇടപെട്ടാണു കാരിയറെ കസ്റ്റഡിയിലെടുത്തത്. അർജുൻ അന്നു രക്ഷപ്പെട്ടതു മരണത്തിൽ നിന്ന്.  




21നു പുലർച്ചെ, ഡമ്മി കാരിയറെ അടക്കം അയച്ച് അർജുൻ ആയങ്കിക്കു ‘പണി’ കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു കെ ബ്രദേഴ്സ്. പക്ഷേ, സംഗതി പാളിപ്പോയി. ഡമ്മി കാരിയറിൽ അർജുൻ കൊത്തിയില്ല. യഥാർഥ കാരിയറും അർജുനും തമ്മിൽ സെറ്റായത് കെ ബ്രദേഴ്സ് അറിഞ്ഞുമില്ല. ടിപ്പർ ലോറിയടക്കം 25 വാഹനങ്ങൾ കെ ബ്രദേഴ്സ്, ചെർപുളശ്ശേരി സംഘം വഴി വിമാനത്താവള പരിസരത്തു തയാറാക്കി നിർത്തിയിരുന്നു. എന്തു വന്നാലും അർജുനെ കയ്യോടെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഏറ്റുമുട്ടലുണ്ടായാൽ, അർജുനെയും സംഘത്തെയും വകവരുത്താൻ പോലും സംഘം ആലോചിച്ചിരുന്നതായാണു സൂചന. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ ഇരുപതിൽ പരം സ്വർണക്കടത്തുകളാണ് അർജുൻ ആയങ്കി അടിച്ചു മാറ്റിയതെന്നു കെ ബ്രദേഴ്സ് സംശയിക്കുന്നു. 

Reactions