കരുനാഗപ്പള്ളിയിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 52കാരിയായ ക്രിസ എസ്റ്റര്‍ ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ക്രിസ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നെന്നാണ് ആശ്രമ അധികൃതർ പറയുന്നത്. 2019 ഡിസംബര്‍ മുതല്‍ ഇവര്‍ സ്ഥിരമായി മഠത്തിലെ സന്ദര്‍ശകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
