Hot Posts

6/recent/ticker-posts

ഇടുക്കിയിൽ വിവിധയിടങ്ങളിൽ ഭൂചലനത്തിന് സമാനമായ ശക്തമായ ഇടിമുഴക്കം!


ഇടുക്കി ജില്ലയിലെ കുമളി, അണക്കര, പുറ്റടി, ചക്കുപള്ളം, എന്നിവിടങ്ങളിൽ ശക്തമായ ഇടി മുഴക്കം അനുഭവപ്പെട്ടു.  ഭൂചലനത്തിന് സമാനമായ മുഴക്കമാണ് ഉണ്ടായത്. കെട്ടിടങ്ങളുടെ ജനാലച്ചില്ലുകളും വാതിലുകളും കിലുങ്ങി വിറച്ചു. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അന്‍പത് സെക്കന്റോളം നിലനിന്ന ഭൂചലനം ജനങ്ങളില്‍ ഭീതി പടര്‍ത്തി. ചൊവ്വാഴ്ച രാത്രി 8.50 ഓടെയാണ് മുഴക്കം ഉണ്ടായത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തോണിത്തടി റെയ്ന്‍ ഗെയ്ഗ് സ്‌റ്റേഷനിലെ റിക്ടര്‍ സ്‌കെയിലെ അളവ് നിജപ്പെടുത്തിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത് അറിയാനാകു. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലുകൾ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പെരിയാര്‍ - ഇടുക്കി അണക്കെട്ടിന് ഇടയിലായുള്ള പ്രദേശമാണിത്.
Reactions