Hot Posts

6/recent/ticker-posts

ചെവിയുടെ പിറകിലായി ക്ലോസ് റേഞ്ചിലാണ് മാനസയ്ക്ക് വെടിയേറ്റത്. തലതുളച്ച് വെടിയുണ്ട പുറത്തെത്തി.


വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഇരുവരും മുൻപ് പ്രണയത്തിലായിരുന്നവരെന്ന് പോലീസ് പറയുന്നു. എന്നാൽ പിന്നീട് ഒരാൾ പിന്മാറിയെന്നും അതേ തുടർന്നുണ്ടായ പകയാണ് കൊലക്ക് കാരണമെന്നും കരുതുന്നു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു മാനസ. ഇതിനിടെയാണ് രാഖില്‍ വീട്ടിലെത്തിയത്. എന്തിനാണ് ഇവിടെയെത്തിയത് എന്ന് ചോദിച്ച് എഴുന്നേറ്റ മാനസയെ രാഖില്‍ ബലമായി പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുറിയില്‍വച്ച് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായി. ബഹളം കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ അവിേടക്ക് എത്തിയപ്പോഴേക്കും രാഖില്‍ മാനസയ്ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നാലെ സ്വയം രാഖില്‍ സ്വയം വെടിവച്ചു

മാനസയുടെ തലയ്ക്കും നെഞ്ചിനും വെടിയേറ്റു. തലയുടെ ഇടതുഭാഗത്ത് ചെവിയുടെ പിറകിലായി ക്ലോസ് റേഞ്ചിലാണ് മാനസയ്ക്ക് വെടിയേറ്റത്. തലതുളച്ച് വെടിയുണ്ട പുറത്തെത്തി. വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തുമെന്ന് റൂറല്‍ എസ്.പി. കെ.കാര്‍ത്തിക് പറഞ്ഞു.

ഡെന്‍റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു മാനസ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് പിരിഞ്ഞുവെന്നുമാണ് വിവരം. എന്നാല്‍ രാഖില്‍ വീണ്ടും ശല്യപ്പെടുത്തിയതിനെത്തുടര്‍ന്ന് മാനസയുടെ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പ്രശ്നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തതാണ്. എന്നാല്‍ ബന്ധം പിരിഞ്ഞോടെ രാഖിലിന് മാനസയോട് പകയായി. ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

രാഖിൽ കഴിഞ്ഞ ഒരുമാസമാമായി കോതമംഗംലവത്ത് മാനസ താമസിച്ചിരുന്ന വീടിന് അടുത്തായി താമസിച്ചിരുന്നു. ഇതിനര്‍ഥഖം മാനസയെ രാഖില്‍ സ്ഥിരം നിരീക്ഷിച്ചിരുന്നു. രാഖിലിന് തോക്ക് ലഭിച്ചതെങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.





Reactions