
വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരു കമ്പനി ഉണ്ടായിരുന്നു. ദേശീയതലത്തിൽ വിപണിയിലെ വൻ നിരകളിൽ ഒന്നായ ഉജാല. എന്നാൽ ഇന്ന് ആ കമ്പനി കേരളത്തിൽ ഇല്ല. കാരണം എന്താ പൂട്ടിയതാണോ അല്ല പൂട്ടിച്ചതാണ്. തൃശ്ശൂർ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിൽ ഉജാല പ്ലാൻ്റും തൊട്ടടുത്ത് അരിയന്നൂരിൽ നെബുല പ്ലാൻ്റും പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്താണ് അതിന്റെ അവസ്ഥ പ്ലാൻ്റുണ്ട് പക്ഷെ പ്രവർത്തന രഹിതമാണ്. ചുറ്റുവട്ടത്ത് ആ പ്ലാൻ്റുകൊണ്ട് നിരവധി പേർക്ക് ജോലി ഉണ്ടായിരുന്നതാണ്. കമ്മ്യൂണിസ്റ്റ് കേരളത്തിലെ തൊഴിലാളികൾക്ക് സമരം ജന്മാവകാശമായതു കൊണ്ട് അതും പൂട്ടി കെട്ടി തമിഴ്നാട്ടിലേക്ക് ചേക്കേറെണ്ടി വന്നു നാലു തുള്ളിയുടെ വെണ്മ ഉജാല രാമചന്ദ്രന്. ഇനി ഇതേ വഴിയിൽ കിറ്റെക്സും എത്തിപ്പെടുക ആണോ എന്ന് ചിന്തിക്കേണ്ടിരിക്കുന്നു. തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കർഷകകുടുംബത്തിൽ ആണ് രാമചന്ദ്രൻ എന്ന ഉജ്വലയുടെ നിർമ്മാതാവ് ജനിച്ചത്. കുഞ്ഞുന്നാളിൽ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. കണ്ടാണശ്ശേരിയിലും മറ്റത്തുമായി സ്‌കൂൾപഠനം പൂർത്തിയാക്കിയശേഷം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പിന് ചേർന്നു. എന്നാൽ മാർക്ക് കുറവായതുകൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചില്ല. അതോടെ മെഡിസിൻ എന്ന സ്വപ്‌നം ഉപേക്ഷിച്ച് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബി.കോമിന് ചേർന്നു. അതിനു ശേഷം കോസ്റ്റ് അക്കൗണ്ടന്റ് ഇന്റർമീഡിയറ്റിന് ചേരാൻ കൊൽക്കത്തയിലേക്ക്. 1971-ൽ പിന്നീട് മുംബൈയിലേക്ക്. ഒരു കെമിക്കൽ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ കയറി. ജോലിക്കിടെ, ബോംബെ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദവും നേടി. എന്നാൽ ജോലി ചെയ്ത കെമിക്കൽ കമ്പനി ഇതിനിടെ പ്രതിസന്ധിയിലേക്കു നീങ്ങുന്നു. 1981ഓടെ കമ്പനിയുടെ പ്രവർത്തനം നിലച്ചു. എന്നാൽ, അക്കൗണ്ട്‌സ് വിഭാഗം കൈകാര്യം ചെയ്തിരുന്നതിനാൽ രാമചന്ദ്രന് കണക്കുകൾ തീർപ്പാക്കുന്നതിനായി ജോലിയിൽ തുടരേണ്ടിവന്നു. അതിനാൽ, പെട്ടെന്ന് ജോലിയില്ലാതെ നില്‌ക്കേണ്ട സാഹചര്യമുണ്ടായില്ല. എങ്കിലും അടുത്തത് എന്താണെന്ന ചിന്ത അദ്ദേഹത്തെ അലട്ടി. അങ്ങനെ സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്ന ആഗ്രഹവുമായി 1983-ൽ വെറും 5,000 രൂപയുടെ മൂലധനവുമായി സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ച്. മൂത്തമകളുടെ പേരായ ജ്യോതി എന്ന നാമം സംഭ്രഭത്തിനു നൽകി. ജ്യോതി ലബോറട്ടറീസ്. വസ്ത്രങ്ങൾക്ക് വെണ്മ നല്കുന്ന തുള്ളിനീലമായിരുന്ന ഉജാല അവിടെ പിറവി കൊണ്ടു. വിപണിയിലുണ്ടായിരുന്ന പൊടിനീലങ്ങളിൽനിന്ന് വ്യത്യസ്തമായി ഉന്നതഗുണനിലവാരത്തിലുള്ള ഉത്പന്നമായി അത് കേരളത്തിൽ ഉയർന്നു പൊങ്ങി. മറ്റ് ഉത്പന്നങ്ങൾ തുണിയിലെ മടക്കുകളിൽ നീല അംശമുണ്ടാക്കുമായിരുന്നു. എന്നാൽ, വെള്ളത്തിൽ പൂർണമായി അലിയുന്ന തുള്ളിനീലം; അതായിരുന്നു ഉജാലയുടെ വിജയത്തിന് പിന്നിൽ. തൃശ്ശൂർ കണ്ടാണശ്ശേരിയിൽ അച്ഛന്റെ സ്ഥലത്ത് ഒരു ഷെഡ്ഡിൽനിന്നു ഉള്ള തുടക്കം. ആദ്യം തൃശ്ശൂർ ജില്ലയിൽ മാത്രമായിരുന്നു ഉജാലയുടെ വിപണനം. പിന്നീട് അയൽജില്ലകളിലേക്കും വിപണി വളർന്നു.
| | വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ
|

1987ഓടെ തമിഴ്‌നാട് വിപണിയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. ഇതിനിടെ, പത്രമാസികകളിൽ പരസ്യം ചെയ്യാൻ തുടങ്ങി. 'നാലു തുള്ളി മാത്രം' എന്ന ജിംഗിളുമായി റേഡിയോപരസ്യങ്ങളും വൈകാതെ ശ്രദ്ധ പിടിച്ചുപറ്റി. 1988-ൽ വിറ്റുവരവ് ഒരു കോടിയിലെത്തി. ഇവിടേം മുതൽ പറഞ്ഞു വന്ന കഥ ആരംഭിക്കുക ആണ്. പോയിന്റ് ചെയ്യുക 1988-ൽ വിറ്റുവരവ് ഒരു കോടിയിലെത്തി. ഇതോടെ, എതിരാളികൾ എത്തി തുടങ്ങി. ഭീഷണി ആയി. ഇവിടെ ഇപ്പോൾ കിറ്റെക്സിന് എന്ത് സംഭവിക്കുന്നു അതെ രീതി അന്ന് ഉജ്വല നേരിട്ടു. ഒട്ടേറെ റെയ്ഡുകൾ നേരിടേണ്ടിവന്നു; വൻതുക പിഴയും. അതു വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ, എപ്പോഴും നേരായ മാർഗത്തിൽ ഇടപാടുകൾ നടത്തിയിരുന്നതിനാൽ ആത്യന്തികവിജയം രാമചന്ദ്രനൊപ്പമായിരുന്നു. ഉജാലയുടെ വളർച്ച കണ്ട് വ്യാജ ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കൊണ്ടിരുന്നു. പക്ഷേ, അത്തരം വെല്ലുവിളികളെ നേരിട്ട് രാമചന്ദ്രൻ എന്ന സംരംഭകൻ പ്രയാണം തുടർന്നു. തൃശ്ശൂരിൽ ഒരേക്കറിൽ വിപുലമായ ഫാക്ടറി സ്ഥാപിച്ചു. ആദ്യകാലത്തുതന്നെ തൊഴിലാളികൾക്ക് കുടുംബപെൻഷൻ പദ്ധതി, പി.എഫ്. എന്നിവയും നടപ്പാക്കി. എന്നിട്ടും പുറത്തുനിന്നുള്ളവർ ഫാക്ടറിയിൽ യൂണിയൻ പ്രവർത്തനങ്ങൾ തുടങ്ങിയത് രാമചന്ദ്രന് വലിയ വിഷമമുണ്ടാക്കി. ഇതോടെ, മറ്റൊരു ആശ്രയം വേണമെന്ന് മനസ്സിലാക്കി ചെന്നൈയിൽ 1993-ൽ ഫാക്ടറി തുടങ്ങി. രണ്ടു വർഷത്തിനുള്ളിൽ പുതുച്ചേരിയിലും ഫാക്ടറി സ്ഥാപിച്ചു. ഉജാലയുടെ വിജയത്തിനു പിന്നാലെ 1995ഓടെ നെബൂല എന്ന പേരിൽ അലക്കുസോപ്പ് വിപണിയിലെത്തിച്ചു. എന്നാൽ പിന്നീടിതിന് 12 ശതമാനം നികുതി ഏർപ്പെടുത്തിയതോടെ ലാഭക്ഷമമല്ലെന്നു കണ്ട് അതു നിർത്തി. ഇതിനിടെതന്നെ ഉത്പന്നനിര ശക്തമാക്കിയിരുന്നു. 2000-ൽ മാക്‌സോ എന്ന ബ്രാൻഡിൽ കൊതുകുനിവാരണ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. വനമാല അലക്കുസോപ്പ്, മായ അഗർബത്തി, ജീവ ആയുർവേദിക് സോപ്പ്, എക്‌സോ ഡിഷ്‌വാഷ്, ഉജാല സ്റ്റിഫ് ആൻഡ് ഷൈൻ, ഉജാല ടെക്‌നോ ബ്രൈറ്റ് തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾ ജ്യോതി ലാബ്‌സ് വിപണിയിലിറക്കി. ഇന്ന് ഫാബ്രിക് വൈറ്റ്‌നർ വിപണിയിൽ ഏതാണ്ട് 78 ശതമാനം വിപണിവിഹിതവുമായി ദേശീയതലത്തിൽ നേതൃസ്ഥാനത്താണ് ഉജാല. എന്നാൽ കേരളത്തിൽ ആരംഭിച്ച ഈ വിജയ പ്രയാണമുള്ള ഫക്ടറി ഇന്ന് അവിടെ ഇല്ല. പ്രഭുത്ത കേരളം അതിനെ അടച്ചു പൂട്ടിച്ചു. ഇതേ സാഹചര്യമാണ് ഇപ്പോൾ കിറ്റക്സിനും സംഭവിക്കുന്നത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നു, ഇനിയും ആവർത്തിക്കും.