Hot Posts

6/recent/ticker-posts

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡി അന്വേഷിക്കും


തൃശൂർ : ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  അന്വേഷിക്കും. സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പിൽ കേസെടുത്ത ഇരിങ്ങാലക്കുട പൊലീസിൽ നിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ശരിവച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതുപ്രകാരമാണ് ഇഡി കേസെടുക്കുന്നത്. അന്വേഷണ ഉത്തരവ് ദിവസങ്ങൾക്കകം ഇറങ്ങും. ഇതിനിടെ, കരുവന്നൂർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുണ്ട്. സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളവർക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

മുഖ്യപ്രതികളായ ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാറും മുൻ മാനേജർ എം.കെ. ബിജുവും സിപിഎം ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹികളും നിലവിലെ അംഗങ്ങളുമാണ്. ഇവർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടില്ല. പ്രതികൾക്കു മുൻനിര നേതാക്കളുമായി അടുപ്പമുണ്ടെന്ന ആരോപണവും ശക്തമാണ്. തട്ടിപ്പുവിവാദം നീറിപ്പുകയുകയും ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തിട്ടും പ്രതികളിൽ ആരെയും അറസ്റ്റ് ചെയ്യാത്തതും ചർച്ചയായിട്ടുണ്ട്. ബാങ്കിനു മുന്നിൽ വിവിധ രാഷ്ട്രീയ കക്ഷികൾ സമരം തുടങ്ങി.
 






Reactions