മാലിക് സിനിമയ്ക്കെതിരെ വീണ്ടും വിമർശനവുമായി ഒമർ ലുലു രംഗത്ത്. സിനിമ അതിന്റെ അൻപത് ശതമാനം എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നുവെന്ന് ഒമർ പറയുന്നു. സിനിമ സംവിധായകന്റെ കലയാണ് എന്നുവച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോയെന്നും ഒമർ ചോദിക്കുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
‘സിനിമ സംവിധായകന്റെ കലയാണ് എന്ന് വച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശിരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് മാലിക് സിനിമയിൽ പറയുന്ന വെടിവപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ. ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു”. ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി.’–ഒമർ പറയുന്നു.
ഇതിനു മുമ്പും മാലിക്കിനെതിരെ ഒമർ തന്റ രോഷം പ്രകടിപ്പിച്ചിരുന്നു. ‘മാലിക് സിനിമ കണ്ടു തീർന്നു, മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’.–ഇതായിരുന്നു ചിത്രത്തെക്കുറിച്ച് ഒമറിന്റെ ആദ്യ പ്രതികരണം. ഒരു കാലഘട്ടത്തിലെ കലാലയ രാഷ്ട്രീയ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഒരു മെക്സിക്കൻ അപാരത'. മഹാരാജാസ് കോളജില്‍ കെഎസ്യു വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും ഇവരെ തറപറ്റിച്ച് എസ്എഫ്ഐ മുന്നേറുന്നതിനെക്കുറിച്ചാണ് ചിത്രം പറഞ്ഞത്. എന്നാല്‍ 2011ല്‍ എസ്എഫ്ഐയെ തറപറ്റിച്ച് കെഎസ്യു മഹാരാജാസ് കോളജില്‍ നേടിയ വിജയവും, ചെയർമാൻ ജിനോ ജോണ്‍ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി സിനിമയിൽ കാണിച്ചതാണെന്ന് അന്ന് വിമർശങ്ങൾ ഉയര്‍ന്നിരുന്നു. അന്നത്തെ പത്രവാർത്തകളും യുട്യൂബ് ക്ലിപ്പുകളുമടക്കം കെഎസ്യു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


