പാലായില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. ഇന്നുച്ചയ്ക്ക് ളാലം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട മധ്യപ്രദേശ് സ്വദേശിനിയായ യുവതി നെഹ (31) അല്‍പ്പം മുമ്പ് മരണമടഞ്ഞതായി പാലാ പോലീസ് അറിയിച്ചു.
പാലാ ടൗണില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരായ രണ്ട് സ്ത്രീകളും രണ്ടു പുരുഷന്‍മാരുമുള്‍പ്പെടെയുള്ള സംഘം തോട്ടിലിറങ്ങുന്നതിനിടെ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. സമീപത്തെ സ്റ്റേഡിയത്തിലുണ്ടായിരുന്ന കായികാദ്ധ്യാപകരും പാലാ ഫയര്‍ ഫോഴ്‌സും എത്തി ഇവരെ കരയ്ക്ക് കയറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായ നെഹയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിച്ചതായി പാലാ പോലീസ് പറഞ്ഞു.

