കോഴിക്കോട് കേന്ദ്രീകരിച്ച് രഹസ്യമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി എന്ന വാർത്ത വെളിയിൽ വരുമ്പോൾ അത് തീവ്രവാദ സംഘടനകളുടെ കേരളത്തിലെ പ്രവർത്തത്തിലേക്ക് ആണോ വിരൽ ചൂണ്ടുന്നത്, കാരണം മുൻ ഡി ജി പി യുടെ പരാമർശം ഇതുമായി കൂട്ടി വായിക്കുമ്പോൾ ചിലത് സംശയിച്ചെ തീരു. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് സ്ഥലമായി മാറുന്നെന്ന് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുക ആയിരുന്നു. കേരളം ഭീകരരുടെ റിക്രൂട്ടിങ് ലക്ഷ്യമായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുന്ന അവസ്ഥയാണ്. ഡോക്ടർമാർ, എൻഞ്ചിനിയർമാർ തുടങ്ങിയവരെ അവർക്ക് ആവശ്യമാണ്. അതുകൊണ്ട് വർഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാൻ പൊലീസിന് കഴിവുണ്ട്. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നു. വിവിധ നടപടികളിലൂടെ വിധ്വംസക ശക്തികളെ തടയാനായിട്ടുണ്ട്’- ബെഹ്‌റ വ്യക്തമാക്കുക ആയിരുന്നു. ലോക് നാഥ് ബെഹ്‌റ മാത്രം അല്ല കേരളത്തിന്റെ പോലീസ് ആസ്‌ഥാനത്തിന്റെ മേധാവി സ്‌ഥാനത്ത് നിന്നും പടിയിറങ്ങിയ പല ഡിജിപി മാരും ഇത് വ്യക്തമാക്കിരുന്നു.
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ |
ഇന്റലിജൻസ് ബ്യൂറോയുടെ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്താൻ കഴിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയിതിട്ടുണ്ട്. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ച് വന്നിരുന്നത് . രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥ സംഘം കോഴിക്കോട് ഒന്നിലേറെ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. ഒരു ചെറിയ കടമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം പ്രവർത്തിച്ചത്. ഔദ്യോഗിക കേന്ദ്രങ്ങൾ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോൺ വിളിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് വിവരം. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് ഉദ്യോഗസ്ഥതർ വ്യക്തമാക്കുന്നത്. നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസ് ആണ് അറസ്റ്റിലായത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ ജുറൈസിനെ പിന്നീട് കോടതിയിൽ ഹാജരാക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അഞ്ച് സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകളാണ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത കോഴിക്കോട് കൊളത്തറ സ്വദേശിയേയും കസ്റ്റഡിയിലുള്ളവരെയും കൂടുതൽ ചോദ്യം ചെയ്താലെ രാജ്യവിരുദ്ധ പ്രവർത്തനത്തിനടക്കം ഉപയോഗിച്ചോ എന്ന കാര്യം വ്യകതമാകൂ. ഇതിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെ കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കോഴിക്കോടും ഐബി പരിശോധന നടത്തിയത്. വിവിധ സർവ്വീസ് പ്രൊവൈഡറുകളുടെ 720 സിം കാർഡുകളാണ് അഞ്ച് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെത്തിയത്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു. ഇതിനായി ഉടൻ സർവ്വീസ് പ്രൊവൈഡറുകളെ സമീപിക്കാനാണ് പൊലീസ് തീരുമാനം.
ഈയിടെ നടന്ന അന്വേഷണത്തിൽ സമാന്തര എക്സ്ചേഞ്ച് നടത്തിയതിന് മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ട് എന്നയാൾ പിടിയിലായിരുന്നു. ഇതിൻറെ തുടർച്ചയാണ് കോഴിക്കോട്ടെ റെയ്ഡെന്നും സൂചനയുണ്ട്. 2017ലും കോഴിക്കോട്ട് അന്വേഷണ ഏജൻസികൾ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. പല വിദേശ രാജ്യങ്ങളും ഇപ്പോൾ വാട്ട്സാപ്പ് കോളുകൾക്ക് അനുമതി നൽകുന്നില്ല. ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കോളുകൾ ചെയ്യാനാൻ പലരും ഇത്തരം സമാന്തര എക്സ്ചേഞ്ച് ഉപയോഗിക്കുന്നുണ്ട്.

