വൃത്തിഹീനമായ പരിസരങ്ങൾ, മുംബൈ ധാരാവിപോലെയുള്ള തൊഴിലാളി ലയങ്ങൾ കിറ്റക്സ് കാണാനെത്തിയ വ്യക്ത്തി മനസ് തുറക്കുന്നു. പി ടി തോമസിന്റെ വാക്കുകേട്ട് കിറ്റക്സിന്റെ ശോചനീയാവസ്ഥത കാണാനെത്തിയ വ്യക്തി കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച ആയിരുന്നു. പൊട്ടിപ്പൊളിഞ്ഞ ബിൽഡിംഗുകൾ, വൃത്തിഹീനമായ പരിസരങ്ങൾ, മുംബൈ ധാരാവിപോലെയുള്ള തൊഴിലാളി ലയങ്ങൾ ഇതൊക്കെ ആവുമോ കിറ്റെക്സ് കമ്പനി. ഇത്തരത്തിലൊരു ചിത്രവുമായാണ് മാർട്ടിന് മേനാച്ചേരിയെന്ന വ്യക്തി കിറ്റക്സ് കമ്പനിയുടെ പാടി കേറി എത്തുന്നത്. കിറ്റക്സിന്റെ പേരിൽ ഉയർന്ന ആരോപണങ്ങളെ കുറിച്ച് വളരെ വ്യക്തമായി തന്നെ അദ്ദേഹം തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ |
കിറ്റെക്സ് എം ഡി സാബു ജേക്കബ് മനസ് തുറക്കുമ്പോൾഇന്ന് രാവിലേ ഞാൻ ജീവിതത്തിൽ ആദ്യമായി കിറ്റെക്സ് കമ്പനി സന്ദർശിച്ചു. പൊട്ടിപ്പൊളിഞ്ഞ ബിൽഡിംഗുകൾ, വൃത്തിഹീനമായ പരിസരങ്ങൾ, മുംബൈ ധാരാവിപോലെയുള്ള തൊഴിലാളി ലയങ്ങൾ, മലിനസമായ കടബ്രയാറിൽ നിന്ന് മൂക്ക് പൊത്തും വിധം ഉള്ള മാലന്യങ്ങളുടെ ദുർഗന്ധം..... ഇതാണ് കിറ്റെക്സ് കമ്പനി..... എന്നൊക്കെ ചിന്തിച്ച് ഞാൻ കിഴക്കമ്പലത്തേക്ക് വിട്ടു. ഞാൻ ആദ്യം കിറ്റെക്സ് ലിമിറ്റഡിൽ ചെന്നു. ബഹുനില കെട്ടിടങ്ങൾ. അവിടെ ഞാൻ സെക്യൂരിറ്റിയെ കണ്ടു. ഞാൻ ചോദിച്ചു 'ഇതിന്റെ എം ഡി സാബു സാറിനെ കാണണം ' സെക്യൂരിറ്റി പറഞ്ഞു "അദ്ദേഹം ഗാർമെന്റ്സിൽ ആണ് ഉണ്ടാവുക "വഴി പറഞ്ഞു തന്നു.മഴയെ അവഗണിച്ച് നേരെ ഗാർമെന്റ്സിലേക്ക്. കൂറ്റൻ മതിൽ കെട്ടുകൾ കണ്ടു. അപ്പോൾ ഞാൻ ഉദ്ദേശിച്ചു. പി ടി തോമസ് എം എൽ എ പറഞ്ഞതും, ചില രാഷ്ട്രീയ നേതാക്കൾ പറഞ്ഞതും ശരിയാണ്. കൂടാതെ എന്റെ മനസിലെ സങ്കൽപ്പങ്ങൾ എല്ലാം ശരിയാണ് എന്ന്. ഗാർമെൻറ്സ് കാവാടത്തിൽ എത്തി. എന്റെ ഐഡി കാർഡ് കാണിച്ചു സെക്യൂരിറ്റി വളരെ ബഹുമാനത്തോടെ എന്നെ സ്വീകരിച്ചു. അവരുടെ അനുവാദത്തോടെ ഞാൻ കിറ്റെക്സ് എന്ന തട്ടിപ്പ്, വെട്ടിപ്പ്, മാലന്യം നിറഞ്ഞ ആ കമ്പനിയുടെ മുറ്റത്തേക്ക് മതിലുകൾ കടന്ന് എത്തിയപ്പോൾ.....
സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങര യൂറോപ്പ് സന്ദർശന വേളയിൽ കാണിക്കുന്ന ചില യൂറോപ്യൻ നിർമ്മതികളെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങൾ, സമുച്ചയങ്ങൾ, വൃത്തിയുള്ള പരിസരം, ഞാൻ എത്തിയപ്പോൾ നല്ല മഴ, ഒരിടത്തും വെള്ളം കെട്ടി കിടപ്പില്ല.സത്യത്തിൽ എന്റെ കിറ്റെക്സ് സങ്കൽപ്പങ്ങൾ എല്ലാം വെറുതെയായി.എന്നെ എം ഡിയുടെ സെക്യൂരിറ്റി അകത്തേക്ക് ക്ഷണിക്കുന്നു. ഞാൻ എം ഡിയുടെ മീറ്റിംഗ് ഹാളിൽ എത്തി. കിറ്റെക്സിലെ ബന്ധപ്പെട്ട മുതിർന്ന രണ്ട് ഉദ്യോഗസ്ഥരും ഒപ്പം ചേർന്നു. എന്റെ ചിന്തയിൽ സാബു ഒരു അഹങ്കാരിയും, ജാടയും ഉള്ള മനുഷ്യൻ എന്നൊക്കെയായിരുന്നു.രണ്ട് മണിക്കൂർ ഞാൻ കിറ്റെക്സ് എം ഡി സാബു ജേക്കബുമായി സംസാരിച്ചു. പരിസ്ഥിതി സ്‌നേഹിയായ തൃക്കാക്കര എം എൽ എ പി ടി തോമസ് ഉന്നയിച്ച എല്ലാ ആരോപണങ്ങളെയും കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വളരെ സ്നേഹത്തോടെ കൃത്യമായ മറുപടികൾ നൽകി. അങ്ങനെ കിറ്റെക്സ് എം ഡിയെ കുറിച്ചുള്ള മറ്റൊരു ചിന്തയും വ്യഥായായി. ഞാൻ പറയുന്നത് കേൾക്കാനും, എന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തെളിവ് സഹിതം നൽകാനും കിറ്റെക്സ് എം ഡി ശ്രമിച്ചു.ഇതിനിടയിൽ 24ന്യൂസ് ചാനലിൽ നിന്ന് ഡോക്ടർ അരുൺ കുമാറിന്റെ ലൈവ്. അതിനും ഈ സമയത്തിനിടയിൽ മറുപടി നൽകി.
തുടർന്ന് ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിന്റെ ജീവനക്കാർ ക്ഷണിച്ചു. ഒരു പ്രമുഖ പത്രത്തിൽ കിറ്റെക്സിന്റെ അടുക്കളയും ഊട്ട് പുരയും തൊഴുത്തിനേക്കാൾ കഷ്ടമാണ് എന്ന് പറയുകയുണ്ടായി. മിക്കവാറും ശരിയാകാൻ ആണ് സാധ്യത. കാരണം പതിനായിരത്തോളം ജീവനക്കാർ ഇവർക്ക് എല്ലാം വച്ച് വിളമ്പി കൊടുക്കുമ്പോൾ വൃത്തിഹീനമായ അന്തരീഷവും, ദുർഗന്ധവും ഉണ്ടാവുക സ്വാഭാവികം.
ദുർഗന്ധം എങ്കിൽ ദുർഗന്ധം നല്ല വിശപ്പ് ഉണ്ട്. മുതിർന്ന ജീവനക്കാർക്ക് ഒപ്പം ഊട്ട് ഹാളിലേക്ക്. ഡബിൾ മാസ്കിന്റെ പുറത്ത് പെർഫ്യൂം സ്പ്രേ ചെയ്ത് ഞാൻ അകത്തേക്ക് കയറി. വീണ്ടും ഞാൻ അമ്പരന്നു. തൊഴുത്തിന് സമാനമായ അടുക്കളയും, ഊട്ട് പുരയും പ്രതീക്ഷിച്ച ഞാൻ കണ്ടത് ഇത്രയും ഹൈജനിക്ക് ആയ, വൃത്തിയുള്ള, യാതൊരു ദുർഗന്ധവും ഇല്ലാത്ത അടുക്കള, ഭക്ഷണം വിളമ്പുന്ന പെൺകുട്ടികൾ കൈയിൽ ഗ്ലൗസ്, തലയിൽ നെറ്റ് ക്യാപ്, എല്ലാം ധരിച്ച് വളരെ വൃത്തിയായി ഭക്ഷണം വിളമ്പുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ ലിക്യുഡ് ക്ലിനർ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നു. ഒരു പ്രാണിയോ, ഈച്ചയോ അവിടെ ഇല്ല.
1) അപ്പോൾ എന്റെ ചില ചോദ്യം പി ടി തോമസ് എം എൽ എ ആർക്ക് വേണ്ടിയാണ് കിറ്റെക്സിനെതിരെ കളിക്കുന്നത്?
2) സാബു ജേക്കബിനെതീരെ തെളിവ് എവിടെ?ജൂൺ 22ന് എറണാകുളം പ്രസ്സ് ക്ലബ്ബിൽ രേഖകൾ നിരത്തും എന്ന് പറഞ്ഞ പി ടി തോമസ് വിയറ്റ്നാം കോളനിയിലെ ശങ്കരടി കാണിച്ച രേഖ മാത്രമേ ഉള്ളോ?
3) പി ടി കിറ്റെക്സ് പൂട്ടാൻ ഞാൻ കൂടെ നിൽക്കാം വ്യക്തമായ തെളിവ് നിരത്തണം. സാധിക്കുമോ?
4) കടമ്പ്രയാറിന് വേണ്ടി വിലപിക്കുന്ന പി ടിയോട്
👉 മൂന്നാറിലെ വനം, മലകൾ കയ്യേറി നികത്തി നിർമ്മിച്ച ഹോട്ടലുകൾ, റിസോർട്ടുകൾ പൊളിക്കാൻ കോടതിയിൽ താങ്കൾ പോകുമോ?
👉 ഒരു പ്രമുഖ പത്ര മുതലാളി എറണാകുളം തേവരയിൽ കയ്യേറിയിക്കുന്ന കയ്യേറ്റം ഒഴിപ്പിക്കാൻ താങ്കൾക്ക് തന്റേടം ഉണ്ടോ?
👉 വാഗമണ്ണിൽ മലയിടിച്ച് റിസോർട്ട് നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നു. തടയാൻ താങ്കൾക്ക് ആണത്തം ഉണ്ടോ?
👉 കൊച്ചിയിലെ ഇടപ്പള്ളിക്ക് അടുത്ത് ഒരു പ്രമുഖ ഹോസ്പിറ്റൽ നിർമ്മാണത്തിന് പാടം നികത്തി വമ്പൻ ഹോസ്പിറ്റൽ കെട്ടി പൊക്കി. ഇപ്പോൾ ചെറിയ മഴ പെയ്താലും ആ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങും താങ്കൾക്ക് നടപടികൾ എടുക്കാമോ?
👉 കൊച്ചിയിൽ നിരവധി ഫ്ലാറ്റ് സമൂച്ചയങ്ങൾ തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ചിട്ടുണ്ട്. കൊച്ചി മുഴുവൻ വെള്ളത്തിൽ മുങ്ങുന്നതിന് പ്രധാന കാരണം ഇത്തരത്തിലുള്ള കൈയേറ്റങ്ങളും, നിർമ്മാണങ്ങളും ആണ്. തടയാൻ പി ടി തോമസിന് നട്ടെല്ല് ഉണ്ടോ?
കിറ്റെക്സിനെ മാത്രം ഉന്നം വയ്ക്കുന്നതിലെ താങ്കളുടെ പിന്നിലെ ലക്ഷ്യം എന്താണ്? പി ടി തോമസ് താങ്കളുടെ രാഷ്ട്രീയ ഭാവിക്ക് ഇരുൾ നിറയുന്നു.
കിറ്റെക്സ് - പി ടിയുടെയും ചില രാഷ്ട്രീയ കോമരങ്ങളുടെയും പിന്നിലെ ചേതോവികാരം എന്ത്? തെളിവ് സഹിതം ഞാൻ പുറത്ത് കൊണ്ടുവരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

