Hot Posts

6/recent/ticker-posts

കൊല്ലത്ത് 13കാരന് നേരെ കണ്ണില്ലാത്ത ക്രൂരത; നാഭിക്ക് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത് പിതാവ്

കൊല്ലം: കടയ്ക്കലിൽ 13വയസുള്ള മകനെ ക്രൂരമായി മർദിച്ച് പിതാവ്. നാഭിക്ക് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റിലാ‌യി. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ  നാസറുദീനാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാൾ കുട്ടിയെ ചവിട്ടുകയും ചെയ്തു. മർദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കൽ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ പോലീസ് അറസ്റ്റ് ചെയ്തത്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മാതാവിൻറെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാൻ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത് എന്നാണ് വിവരം. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പോലീസ് കുട്ടിക്കു  കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിൽ പിതാവ് നാസറുദീനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത  പ്രതിയെകോടതിയിൽ ഹാജരാക്കും. 





Reactions