പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട കുമണ്ണൂരിൽ വച്ചാണ് വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ആദിച്ചൻ പറ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തിലുണ്ടായിരുന്ന കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


