Hot Posts

6/recent/ticker-posts

നടൻ ആന്റണി വർ​ഗീസ് വിവാഹിതനാകുന്നു.



   അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് വിവാഹിതനാവുകയാണ്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അങ്കമാലിയിൽ വെച്ച് ഓഗസ്റ്റ് എട്ടിനാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദിചടങ്ങുകളുടെയും വിവാഹ നിശ്ചയത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർ​ഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആന്റണിയെ ആരാധകർ വിളിച്ചിരുന്നതും പെപ്പേ എന്ന പേരിൽ തന്നെ ആണ്. അജഗജാന്തരം , ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണി വർഗീസിന്റെ പുതിയ പ്രോജക്ടുകൾ. 





Reactions