Hot Posts

6/recent/ticker-posts

ഇത് എന്റെ പ്രൊഫൈൽ, മാന്യത പഠിപ്പിക്കാൻ നോക്കണ്ട!

ഗായകൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. പശ്ചാത്തലത്തിൽ പുക നിറഞ്ഞ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് ഹരീഷ് പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഗായകൻ കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ‘ഈ നഗരത്തിനു ഇതെന്തു പറ്റി? ചിലയിടത്തു ചാരം, ചില ഇടത്തു പൊഹ... എന്താ ആരും ഒന്നും പറയാത്തത്? മിണ്ടാതെ സഹിക്കുന്നതെന്തിനാ പൊഹ?’ എന്നാണ് ഹരീഷ് ശിവരാമകൃഷ്‌ണന്റെ പോസ്റ്റ്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി മാറി. ഒപ്പം കമന്റ് ബോക്സിൽ ഹരീഷ് കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തു. തന്റെ പോസ്റ്റിനു താഴെ അനാവശ്യ കമന്റുകളിട്ട് ആരും മാന്യത പഠിപ്പിക്കാന്‍ നോക്കേണ്ട എന്നാണ് ഗായകന്റെ വാക്കുകൾ. ഇത് തന്റെ മാത്രം അക്കൗണ്ട് ആണെന്നും അനാവശ്യ കമന്റുകളുമായെത്തിയാൽ അവ ഡിലീറ്റ് ചെയ്യുമെന്നും ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചു.





Reactions