സിനിമ നിർമാതാവും, പാചക വിദഗ്ദ്ധനുമായ നിഷാദിന്റെ മരണത്തോടെ ഏക മകൾ പതിമൂന്നുകാരിയായ നഷ്‌വ തനിച്ചായി. ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം ഉമ്മയെ കൊണ്ടുപോയി, ഇപ്പോഴിതാ ഉപ്പയും. രണ്ടാഴ്ച മുമ്പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. ഭാര്യയുടെ മരണത്തോടെ നൗഷാദ് മാനസികമായി ഏറെ തളർന്നിരുന്നു. ഉമ്മയുടെ മരണം നൽകിയ മാനസികാഘാതത്തിൽ നിന്ന് നഷ്‌വ ഇതുവരെ മുക്തയായിട്ടില്ല. ഉപ്പയെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടി. എന്നാൽ ഇന്ന് രാവിലെ നൗഷാദ് മരണപെടുകയായിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 'നൗഷാദ് ദ ബിഗ് ഷെഫ്' എന്ന റസ്റ്ററന്റ് ശൃംഘല തുടങ്ങുകയായിരുന്നു. ചില പാചക പരിപാടികളില്‍ അവതാരകനുമായെത്തി. സംവിധായകൻ ബ്ലെസിയുമായുള്ള സൗഹൃദമാണ് സിനിമ മേഖലയിലേക്ക് എത്താൻ കാരണം. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, കാഴ്‌ച, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി സിനിമകളുടെ നിർമ്മാതാവാണ് നൗഷാദ്.


