ഇന്‍സ്റ്റഗ്രാമിലൂടെ മമ്മൂട്ടി പങ്കുവെച്ച പുതിയ ചിത്രം ഇപ്പോൾ വൈറൽ ആണ്. ഞായറാഴ്ചയുടെ ആലസ്യത്തില്‍ വീട്ടിലിരിക്കുന്നതിന്‍റെ ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. മുക്കാല്‍ മണിക്കൂറിനകം രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമാപ്രവര്‍ത്തകരും ആരാധകരും കമന്‍റുകളുമായും സ്നേഹപ്രകടനം നടത്താൻ എത്തുന്നുണ്ട്. പൃഥ്വിരാജ്, ആഷിക് അബു, നീരജ് മാധവ് തുടങ്ങിയവരൊക്കെ കമന്‍റുമായി എത്തിയിട്ടുണ്ട്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച (6). മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേർന്നത്. അതേസമയം, സിനിമയില്‍ അന്‍പതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വെളിയിൽ വന്നിട്ടുണ്ട്.


