Hot Posts

6/recent/ticker-posts

വാക്കുപാലിച്ച് പ്രധാനമന്ത്രി; ഒളിംപ്യന്‍മാരുമായി കൂടിക്കാഴ്‌ച നടത്തി !

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്‌മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പറയുക മാത്രമല്ല പ്രഭാത ഭക്ഷണത്തില്‍ മോദി ഈ വാക്കുപാലിക്കുകയും ചെയ്തു. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ഒളിംപിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ കയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയിതു. രാജ്യത്തെ വരും തലമുറകളെ മുഴുവൻ പ്രചോദിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ.  

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ചരിത്രത്തിലാദ്യമായാണ് കായിക താരങ്ങൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇത്തരത്തിൽ ഒരു പ്രാതിനിധ്യം കിട്ടുന്നത്. സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയും വെങ്കല മെഡൽ ജേതാവായ ബാഡ്‌മിന്റൺ താരം പി വി സിന്ധു, ഗുസ്തി താരങ്ങളായ രവികുമാർ ദാഹിയ, ബജ്‌റംഗ് പൂനിയ, മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് തുടങ്ങിയവരുൾപ്പടെ ഒളിംപിക്‌സ് സംഘത്തിലെ മുന്നൂറോളം പേരാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് പ്രതിസന്ധി ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഒളിംപിക്‌സിൽ ഇന്ത്യ എക്കാലത്തേയും മികച്ച പ്രകടനമാണ് ടോക്കിയോയില്‍ കാഴ്‌ചവെച്ചത്. നീരജ് ചോപ്രയുടെ സ്വർണമുൾപ്പടെ ഏഴ് മെഡലുകള്‍ 130 കോടി ഇന്ത്യന്‍ മോഹങ്ങള്‍ക്ക് സ്വര്‍ണശോഭ പകര്‍ന്നു. 2012ലെ ലണ്ടൻ ഒളിംപിക്‌സിലെ ആറ് മെഡലുകളുടെ റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യ ഇത്തവണ ഏഴാക്കി ഉയ‍‍ർത്തിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ നാൽപ്പത്തിയെട്ടാം സ്ഥാനത്തുമെത്തി. 







Reactions