Hot Posts

6/recent/ticker-posts

അഡ്വ ജയശങ്കറിനെതിരെ പരാതി; കേസെടുത്തു !

പാലക്കാട്: കേരള നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ പരാതിയുടെ അടിസ്ഥനത്തിൽ അഡ്വ ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജയശങ്കറിനെതിരെ കേസെടുത്തത്. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയായിരുന്നു പരാതി നൽകിയത്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

എംബി രാജേഷിനും ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരൻ നിതിൽ കണിച്ചേരിക്കെതിരെയുമായിരുന്നു പരാമർശം ഉയർന്നത്. ന്യൂസ് അവർ ചർച്ചയിൽ ജയശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയതെന്നാണ് പരാതി. ഇതേ തുടർന്ന് നവംബർ 20ന് നേരിട്ട് ഹാജരാകാൻ അഡ്വ ജയശങ്കറിനോട് കോടതി ആവശ്യപ്പെട്ടു.





Reactions