Hot Posts

6/recent/ticker-posts

മലയാളത്തിൽ സംസാരം, താലിബാന്‍ തീവ്രവാദിയുടെ ദൃശ്യം പങ്കുവെച്ച് ശശി തരൂർ !

ന്യൂഡല്‍ഹി : താലിബാന്‍ തീവ്രവാദികളില്‍ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തില്‍ സന്തോഷം പങ്കിടുന്ന താലിബാന്‍ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളത്തില്‍ സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി സൂചന. 'സംസാരിക്കട്ടെ' എന്ന് മലയാളത്തില്‍ തീവ്രവാദികളൊരാള്‍ പറയുന്നതായാണ് വീഡിയോയില്‍ അവ്യക്തമായി കേൾക്കാൻ സാധിക്കുന്നത്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ദൃശ്യമനുസരിച്ച് ആ താലിബാന്‍ കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. "ശബ്ദത്തില്‍ നിന്ന് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തില്‍ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും", എന്നാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നത്.





Reactions