രാജ്യത്ത് മുഴുവൻ സ്‌ഥലങ്ങളിലും കൊവിഡിനെതിരായ വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു കെട്ടിടത്തിന്‍റെ പിന്‍ഭാഗത്തെ ജനലില്‍ കൂടി വാക്സിന്‍ കുത്തിവയ്പ്പ് എടുക്കുന്നയാളുടെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പതിനഞ്ച് സെക്കന്‍റുള്ള വീഡിയോ തരുണ്‍ ത്യാഗി എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
പാന്‍റും ബനിയനും ധരിച്ച ഒരു മനുഷ്യന്‍ മതിലിലും കെട്ടിടത്തിന്‍റെ ചുമരിലും അള്ളിപ്പിടിച്ച് നില്‍ക്കുന്നതും. ഈ സമയം ജനലില്‍ കൂടി ഒരു ഗൌസ് ധരിച്ച കൈ സിറിഞ്ചുമായി വന്ന് കുത്തിവയ്ക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഒപ്പം തന്നെ ക്യാമറ പാന്‍ ചെയ്ത് വലിയ ക്യൂവും കാണിക്കുന്നു.


