Hot Posts

6/recent/ticker-posts

മൃഗശാലാ ജീവനക്കാരനെ ആക്രമിക്കാനൊരുങ്ങുന്ന ഭീമൻ മലമ്പാമ്പ് !

മൃഗശാലാ ജീവനക്കാരനെ ആക്രമിക്കാനൊരുങ്ങുന്ന ഒരു ഭീമൻ മലമ്പാമ്പിന്‍റെ വീഡിയോ  ഇപ്പോള്‍ വൈറലാവുകയാണ്.  വീഡിയോയില്‍ പാമ്പ് രണ്ടുതവണ ജീവനക്കാരനെ ആക്രമിക്കാന്‍ തുനിയുന്നത് കാണാം. പാമ്പിന്‍റെ വീഡിയോ കാണാന്‍ ബുദ്ധിമുട്ടുള്ളവരെ എന്തായാലും അസ്വസ്ഥമാക്കും വീഡിയോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും ഷെയര്‍ ചെയ്ത് വളരെ വേഗത്തില്‍ തന്നെ ഒരു മില്ല്യണിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കാലിഫോര്‍ണിയയിലെ റെപ്റ്റൈല്‍ സൂ -വിന്‍റെ സ്ഥാപകനായ ജേയ് ബ്ര്യൂവറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയര്‍ ചെയ്തത്. തിങ്കളാഴ്ചയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൃഗശാലയില്‍ നിന്നും ഇതുപോലുള്ള നിരവധി വീഡിയോകള്‍ ജേയ് പങ്കുവയ്ക്കാറുണ്ട്. ഭയപ്പെടുത്തുന്നത്, എങ്കിലും രസകരം എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. 






Reactions