കൊവിഡ് വാക്‌സിനെതിരെ തന്റെ റേഡിയോ പരിപാടിയിലൂടെ വ്യാപക പ്രചാരണം നടത്തുകയും പിന്നീട് കൊവിഡ് ബാധിച്ചപ്പോള്‍ കുറ്റസമ്മതം നടത്തുകയും ചെയ്ത അമേരിക്കന്‍ റേഡിയോ അവതാരകന്‍ കൊവിഡ് ബാധിച്ചു മരിച്ചു. നാഷ്വില്ലിലെ റേഡിയാ ചാനലില്‍ സൂപ്പര്‍ ടോക്ക് 99.7 ഡബ്ല്യുടിഎന്നിലെ പരിപാടിയുടെ അവതാരകന്‍ ഫില്‍ വാലന്റൈന്‍ ആണ് കോവിഡ് ബാധിച്ച മരിച്ചത്. വാക്സിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. കൊവിഡ് വാക്‌സിനുകളുടെ വിശ്വാസ്യതയില്‍ സംശയാലുവായിരുന്നു വാലന്റൈന്‍ അതിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. അതിനിടെയാണ്, അദ്ദേഹത്തിന് കൊവിഡ് വന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഒരിക്കലും കൊവിഡ് വന്ന് മരിക്കില്ലെന്ന് കരുതിയാണ് താന്‍ വാക്‌സിന്‍ വിരുദ്ധ നിലപാട് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പിടിപെടുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം ശ്രേതാക്കളോട് പറഞ്ഞത് ഇങ്ങനെയാണ്: 'എനിക്ക് കോവിഡ് വന്നാല്‍, ഞാന്‍ മരിക്കാനുള്ള സാധ്യതയുണ്ടോ?' അങ്ങനെയാണെങ്കില്‍, വാക്‌സിനേഷന്‍ എടുക്കണം.'' മരിക്കുമ്പോള്‍ അദ്ദേഹത്തിന് 61 വയസ്സായിരുന്നു. ഫിലിനെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതിനു പിന്നാലെയാണ് അദ്ദേഹം മനംമാറ്റം പുറത്തുവന്നത്. വാക്‌സിനേഷനെ പിന്തുണക്കാത്തതില്‍ അദ്ദേഹം ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. 'അദ്ദേഹത്തിന് ഇത് നിങ്ങളോട് പറയാന്‍ കഴിയുമായിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞേനെ, 'വാക്‌സിനേഷന്‍ എടുക്കാന്‍ പോകൂ. രാഷ്ട്രീയത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഉപേക്ഷിക്കൂ. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വെച്ച് ഉല്‍ക്കണ്ഠപ്പെടുന്നത് അവസാനിപ്പിക്കൂ'' -സഹോദരന്‍ മാര്‍ക്ക് വാലന്റൈന്‍ പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തതില്‍ അദ്ദേഹം ഖേദിച്ചതായി സഹോദരന്‍ പറഞ്ഞു.


