തിരുവനന്തപുരം: നികുതി വെട്ടിച്ച് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച ബീഡി സംസ്ഥാന ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ പിടികൂടി. ഒരുകോടി രൂപ വിലവരുന്ന ബിഡിയാണ് അഞ്ച് ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിചെടുത്തത്. ഇത്തരത്തില്‍ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വില്‍പ്പന നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഈമാസം മൂന്നാം തിയതി ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് തെക്കന്‍ ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തിയവരില്‍ നിന്നും പിഴ ഉള്‍പ്പടെ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.


