കൊല്ലം∙ പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ യുവതി മരിച്ചു. പ്രസവം നടത്തിയ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ. ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിനു പരാതി നൽകി. കൊറ്റമ്പള്ളിൽ പത്മാലയത്തിൽ സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് ഇന്നലെ രാത്രി 11.45ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചു മരിച്ചത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പൊന്നുവിന്റെ രണ്ടാം പ്രസവമായിരുന്നു. ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് പൊന്നു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ അമിത രക്തസ്രാവം ഉണ്ടായാതിനെ തുടർന്ന് വൈകിട്ടോടെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവിൽ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊന്നുവിനു 5 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. വിദേശത്തായിരുന്ന ഭർത്താവ് സന്തോഷ് ഇന്നു നാട്ടിലെത്തും.


