താലിബാനോട് അഫ്‍ഗാന്‍ ജനതയുടെ ഭീതിയെന്തെന്ന് വെളിവാക്കുന്ന വാക്കുകള്‍ കഴിഞ്ഞ കുറേ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിക്കൊണ്ടിരിക്കുയാണ്. ഇത് ഖത്തര്‍ വ്യോമസേനാ താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോളറുടേ ഓഡിയോ ക്ലിപ്പാണിത് . പരമാവധി 174 പേരെ വഹിക്കാവുന്ന ഒരു വിമാനത്തില്‍ 800 പേരുണ്ടെന്ന് പൈലറ്റ് പറഞ്ഞപ്പോള്‍ നെഞ്ചില്‍ കൈവച്ച എയര്‍ ട്രാഫിക്ക് കണ്ട്രോളറുടെ മറുപടിയും. അഫ്‍ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങൾ കാബൂൾ എയർപ്പോർട്ടിൽ എത്തി. കാബൂൾ വിമാനത്താവളത്തിലെ അനിശ്ചിതാവസ്ഥക്കും തിരക്കിനും ഇടയിലാണ് നൂറുകണക്കിനാളുകൾ വിമാനത്തിൽ സ്ഥലംപിടിച്ചത്. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന് പകരം പറക്കാനുള്ള തീരുമാനമായിരുന്നു വിമാന അധികൃതർ കൈക്കൊണ്ടത്. അതോടെ ബോയിംഗ് സി -17 ഗ്ലോബ്‌മാസ്റ്ററിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കാബൂളിൽ നിന്ന് കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കാന്‍ അമേരിക്കന്‍ സൈനികര്‍ ശ്രമിച്ചത്. അങ്ങനെയാണ് യുഎസ് വ്യോമസേന കാബൂളിൽ നിന്ന് 800 ഓളം ആളുകളുമായി പറന്നുയർന്നത്. C-17-ലെ സൈനിക കമാൻഡർമാരും ഖത്തറിലെ അല്‍ ഉദൈയ്ദ് വ്യോമതാവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോളറും തമ്മിൽ നടന്നെന്ന് കരുതപ്പെടുന്ന റേഡിയോ സംഭാഷണമാണ് ഇപ്പോൾ വൈറൽ. C-17-ൽ എത്രപേർ ഉണ്ടെന്ന് ചോദിച്ച സൈനിക ഉദ്യോഗസ്ഥർ വിമാനത്തില്‍ നിന്നുള്ള മറുപടി കേട്ട് ഞെട്ടി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
"നിങ്ങളുടെ ജെറ്റിൽ 800 പേരുണ്ടോ?! എന്‍റെ ദൈവമേ.."
യൂട്യൂബിൽ ഒരു വ്യോമയാന പ്രേമി പോസ്റ്റ് ചെയ്‍ത ഒരു വീഡിയോ ഈ വിമാനം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നു. പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട് സി–17എ ഗ്ലോബ്‍മാസ്റ്റര്‍ ചരക്കു വിമാനത്തിന്. പരമാവധി 134 സൈനികര്‍ക്ക് ഇരുന്ന് സഞ്ചരിക്കാം. എന്നാല്‍ മുമ്പ് ഫിലിപ്പീന്‍സിലെ പ്രകൃതിദുരന്ത സമയത്ത് പരമാവധി 670 പേരെ വരെ സി–17എ വിമാനത്തില്‍ കയറ്റിയിട്ടുണ്ടെന്നും ഒരു വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.


