Hot Posts

6/recent/ticker-posts

പ്ലാസ്റ്റിക് കൂടിൽ തല കുടുങ്ങി മൈന !

ഒരു പ്ലാസ്റ്റിക് പാക്കറ്റിൽ തല കുടുങ്ങിയതിനെ തുടർന്ന് ജീവനുവേണ്ടി പോരാടുന്ന മൈനയുടെ 19 സെക്കൻഡ് വരുന്ന വീഡിയോ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്.  ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ മൈനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ച തന്നെയാണ് സൃഷ്ടിച്ചത്. ട്വിറ്റർ ഉപയോക്താവ് അഫ്രോസ് ഷായാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങൾ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണിത് എന്നാണ് വീഡിയോക്ക് താഴെ കമ്മന്റുകൾ നിറയുന്നത്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ക്ലിപ്പിൽ കാണുന്നത് പോലെ, പക്ഷിയുടെ തല ഒരു പ്ലാസ്റ്റിക് പാക്കറ്റിനുള്ളിൽ കുടുങ്ങി. അത് സ്വയം മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. ഇതിനിടയിൽ ഒരാൾ പക്ഷിയെ കണ്ടെത്തി തലയിൽ നിന്ന് പാക്കറ്റ് നീക്കം ചെയ്യുകയും അതിന്‍റെ ജീവൻ രക്ഷിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം കാരണം മൃഗങ്ങളും പക്ഷികളും ഭയങ്കരമായി കഷ്ടപ്പെടുന്നുവെന്ന് അഫ്രോസ് ഷാ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ വ്യക്തമാക്കി.
 






Reactions