മലയാള സിനിമയിലെ തിളങ്ങി നിൽക്കുന്ന യുവനടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ലുക്കിലും വേഷത്തിലും നിരവധി ഫാഷൻ പരീക്ഷണങ്ങൾ നടത്താറുള്ള സാനിയയുടെ ഓരോ ലുക്കും വൈറൽ ആയി മാറാറുണ്ട്. എന്തായാലും സാനിയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹിമാചൽ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. അതിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പഹാഠി വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇതിലുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളാണിതെന്നും സാനിയ ചിത്രത്തിന് താഴെ കുറിക്കുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
“എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ജീവിക്കുന്നു ..അമർജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയിൽ എന്റെ പ്രിയപ്പെട്ട കാര്യമാണ്,” എന്നാണ് സാനിയ കുറിച്ചത്.


