Hot Posts

6/recent/ticker-posts

മത്സ്യക്കുളത്തിനായി കുഴിയെടുത്തപ്പോൾ മനുഷ്യ തലയോട്ടിയും അസ്ഥികളും !

വൈക്കം: മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം രമേശന്റെ  ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

വർഷങ്ങളായി പുല്ലും പായലും വളർന്നു കിടക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി ലീസിനെടുത്തു മത്സ്യക്കുളമൊരുക്കാൻ കുഴിച്ചപ്പോഴാണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്. മൃതദേഹാവശിഷ്ടങ്ങൾ മുഴുവനും കണ്ടെത്തിയിട്ടുണ്ട്, അവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് വിശദാംശങ്ങൾ തേടിയ ശേഷം  തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 






Reactions