നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഈ വർഷവും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. അതിനിടെ തമിഴ്നാട്ടിലെ ഐരാവതേശ്വര ക്ഷേത്രത്തില്‍ നടത്തിയ ശ്രീകൃഷ്ണ ജയന്ത്രി ഫോട്ടോഷൂട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ആയി മാറിയിരിക്കുകയാണ്. ഫോട്ടോഗ്രാഫർ രാഹുൽ രവി പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പതിനാലംഗ സംഘത്തിന്‍റെ ഏറെ നാളത്തെ ശ്രമഫലമായാണ് തമിഴ്നാട്ടിലെ ഐരാവതേശ്വര ക്ഷേത്രത്തില്‍ വൈറൽ ആയ ഫോട്ടോഷൂട്ട് നടത്തിയത്.
രണ്ട് വർഷം മുന്നേ ഗുരുവായൂർ ശോഭ യാത്രയിൽ ഉറിയടി മത്സരത്തില്‍ കണ്ണന്‍റെ വേഷം ചെയ്തതിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയായ വൈഷ്ണയാണ് കൃഷ്ണനായി വേഷമിട്ടിരിക്കുന്നത്. മാളവികയാണ് രാധ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത് ആൻഡ് സുജിത്, കോസ്ട്യൂം ഡിസൈനര്‍ വിവേക് പി സേതു തുടങ്ങിയ പ്രമുഖരും ഈ ഫോട്ടോഷൂട്ടിന്റെ ഭാഗമാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സര്‍ക്കാറിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രത്യേക പാസ്സുകൾ തരപ്പെടുത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയ്ത്.


