Hot Posts

6/recent/ticker-posts

ഭര്‍ത്താവ് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു !

സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി ചികിത്സയിലിക്കെ മരിച്ചു.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനിയാണ്(41) മരിച്ചത്. ഷിനിക്ക് 80 ശതമാനം പൊള്ളലേട്ടിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പൊലീസിന് മൊഴി നല്കിയതിനിടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉച്ചക്ക് രണ്ടരയോടെ ഉണ്ണികൃഷ്ണന്‍ ഷിനിയെ തീകൊളുത്തി. അതുവഴി വന്നയാളാണ് തീപിടിച്ച് ഓടുന്ന ഷിനിയെ കണ്ടത്. തീ കെടുത്തി ഉടന്‍ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 






Reactions