പാലാ: മാണി സി കാപ്പനെതിരെ നൽകിയ തിരഞ്ഞെടുപ്പു കേസിൽ ഉപയോഗപ്പെടുത്താൻ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പാലായിലെ കള്ളക്കേസിനാധാരമെന്ന് ഡി സി കെ പാലാ മണ്ഡലം കമ്മിറ്റി. സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന പരാതി നിലനിൽക്കണമെങ്കിൽ അതിന് ഒരു പൊലീസ് കേസ് അനിവാര്യമാണ്. ഇതാണ് തിരഞ്ഞെടുപ്പ് കേസിനു പിന്നാലെ കള്ളക്കേസ് ചമയ്ക്കാൻ പ്രേരിപ്പിച്ച ഘടകം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഇതോടൊപ്പം പാലായിൽ പ്രതികാര രാഷ്ട്രീയവും പ്രവർത്തിക്കുകയാണ്. സ്വന്തം സ്ഥാനാർത്ഥിയുടെ തോൽവിയിൽ രൂപതയെ പ്രതിക്കൂട്ടിലാക്കിയ കേരള കോൺഗ്രസ് അനാവശ്യമായി രൂപതയെ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതും പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. കേരളാ കോൺഗ്രസിൻ്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പാലാ ഒറ്റക്കെട്ടായി ശബ്ദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം പി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.


