വീഡിയോയിൽ, രണ്ട് പാമ്പുകൾ പരസ്പരം ചുറ്റിപ്പിണയുന്നത് ഒരുതരം നൃത്തം പോലെയാണ് തോന്നിക്കുന്നത്. ഇത് രണ്ട് പാമ്പുകൾ തമ്മിൽ ഇണചേർന്നതാണോ, അതോ ഏതെങ്കിലും തരത്തിലുള്ള നൃത്തമാണോ, അതുമല്ലെങ്കിൽ വഴക്കുണ്ടാക്കുകയാണോ എന്ന സംശയത്തിലാണ് ആളുകൾ. എന്തയാലും രണ്ട് പാമ്പുകൾ പരസ്പരം ചുറ്റിപ്പിണയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐപിഎസ് ഉദ്യോഗസ്ഥൻ രൂപൻ ശർമ്മ തന്റെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും, ലൈക് ചെയ്യപ്പെടുകയും ചെയ്യുന്നു. പാമ്പുകളിലെ പ്രണയം എന്നാണ് ആ ചിത്രത്തിന്റെ തലക്കെട്ട്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഏകദേശം 2.20 മിനിറ്റ് ദൈർഘ്യമുണ്ട് വീഡിയോക്ക്. വീടിന്റെ മേൽക്കൂരയിൽ വച്ച് പരസ്പരം ചുറ്റിപ്പിടിക്കുന്ന അവർ അതിനിടയിൽ മേൽക്കൂരയിൽ നിന്ന് വീഴുന്നത് കാണാം. എന്നിട്ടും പക്ഷേ അവർ നിലത്ത് കിടന്ന് അവരുടെ പോരാട്ടം തുടരുകയാണ്. അതേസമയം, പാമ്പുകളെ ഒരു തരത്തിലും ഉപദ്രവിക്കരുത് എന്ന് ഒരു സ്ത്രീ പശ്ചാത്തലത്തിൽ പറയുന്നത് വിഡിയോയിൽ കേൾക്കാം.


