കുന്നോന്നി ഷെഡ്യൂളുകളും പെർമിറ്റുകളുമുള്ള മുഴുവൻ കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് സർവ്വീസുകളും കുന്നോന്നി '0' പോയിന്റ് വരെ സർവ്വീസ് തുടങ്ങിയിട്ട് ഒരു ദശാബ്‌ദകാലം. അരനൂറ്റാണ്ട് കാലത്തോളം കുന്നോന്നി പള്ളിപടി വരെ സർവ്വീസ് നടത്തിവന്നിരുന്ന ബസുകളാണ് പത്ത് വർഷം മുൻപ് 2011 ഓഗസ്റ്റ് മാസം 19 ന് കുന്നോന്നി '0' പോയിന്റിലേക്ക് സർവ്വീസ് തുടങ്ങിയത്. ബസുകളുടെയെല്ലാം പെർമിറ്റും, ഷെഡ്യൂളുകളും രണ്ട് കിലോമീറ്ററിനുമപ്പുറത്ത് കുന്നോന്നി '0' വരെയായിട്ടും യാത്രക്കാരെ കബളിപ്പിച്ച് കുന്നോന്നി പള്ളിപടിയിൽ ട്രിപ്പുകൾ അവസാനിപ്പിക്കുകയായിരുന്നു അൻപത് വർഷകാലത്തോളം എന്നാണ് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാരനും കെ.എസ്.സി. പ്രസിഡന്റുമായിരുന്ന പ്രസാദ് കുരുവിളയുടെ ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് റൂട്ട് പൂർത്തീകരണത്തിനുള്ള കോട്ടയം ആർ.റ്റി.എ.യുടെ വിധി വന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
നാട്ടുകാരായ സെബാസ്റ്റ്യൻ കുറ്റിയാനി, റ്റോമി ജോർജ്ജ് വേണാട്ട്, തോമസ് കുരുവിള കോക്കാട്ട്, കുട്ടൻ നായർ, ജേക്കബ് ദേവസ്യ വയലികുന്നേൽ എന്നിവരും ഇതിൽ പങ്കാളികളായിരുന്നു. ബസ് സർവ്വീസുകളെല്ലാം കുന്നോന്നി '0' പോയിന്റ് വരെയെത്താൻ തുടങ്ങിയതോടുകൂടി പ്രദേശത്തെ യാത്രാക്ലേശത്തിനും, വികസനത്തിനും വിപ്ലവകരമായ നേട്ടം കൈവരിക്കാൻ സാധിച്ചതായി ജനമൈത്രി റെസിഡൻസ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. കുന്നോന്നി '0' പോയിന്റ് പ്രവേശനത്തിന്റെ ദശാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഇന്ന് (19.09.21) വൈകിട്ട് 5 ന് ജനമൈത്രി ജംഗ്ഷനിൽ റെസിഡൻസ് കൗൺസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സമ്മേളനം നടത്തതാണ് ഒരുങ്ങുകയാണ്. പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജാൻസ് വയലിക്കുന്നേൽ, രാജേഷ് കുഴിപറമ്പിൽ, സെബാസ്റ്റ്യൻ കുറ്റിയാനി, ബേബി മാത്യു, ഷാജി പോൾ, ജോസഫ് തോമസ്, റ്റോമി വലിയപരക്കാട്ട്, ജെയ്‌സ്‌മോൻ ഇളംതുരുത്തിയിൽ, ജോർജ്ജുകുട്ടി കുറ്റിയാനിക്കൽ, രാജിഷ് പുതുപറമ്പിൽ, റ്റുഷാർ പീടികയിൽ, റോണി തോമസ്, ജിൻസ് തോമസ്, ഐഡ മാത്യു വേണാട്ട്, ക്രിസ് എൽസാ ജോൺ, ഷാനി ജോസ് എന്നിവർ പ്രസംഗിക്കും.



