Hot Posts

6/recent/ticker-posts

അധ്യാപക അവാർഡ് ജേതാവ് മൈക്കിൾ സിറിയക്കിനെ ആദരിച്ചു



പാലാ: സംസ്ഥാന അധ്യാപക അവാർഡ് നേടിയ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ  മുത്തോലി മറ്റപ്പള്ളിൽ മൈക്കിൾ സിറിയക്കിന് സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ  ആദരിച്ചു. പ്രസിഡന്റ്‌ ജയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മുൻ പി.എസ്.സി മെമ്പർ പ്രൊഫ. ലോപ്പസ് മാത്യു ഉത്‌ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം ആമുഖ സന്ദേശം നൽകി. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പ്രൊഫ ലോപ്പസ് മാത്യു അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ്‌  ബാബു ടി ജോൺ, ഡോ. മാത്യു തെള്ളിയിൽ, ജയ്സൺ മാന്തോട്ടം, പി ജെ ആന്റണി, ബോസ്‌മോൻ ജോസഫ്, ടോബിൻ കെ അലക്സ്‌, ജോർജ് കുട്ടി ജേക്കബ്, ഡോ. നോയൽ മാത്യൂസ്, സിബി സെബാസ്റ്റ്യൻ, ജോജോ ഐസക്, ടോമി ജേക്കബ്, നെൽസൺ ഡാന്റി,ബേബി ജോസ്,  രഞ്ജിത്ത് ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു






Reactions