Hot Posts

6/recent/ticker-posts

പള്ളിയില്‍ പറഞ്ഞതിന് അങ്ങാടിയില്‍ പോരടിക്കണ്ട; പ്രസാദ് കുരുവിള


ഡ്രഗ്‌സ് ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പള്ളിയില്‍ പറഞ്ഞതിന് ആരും അങ്ങാടിയില്‍ പോരടിക്കേണ്ടന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമതി കോട്ടയം റീജണല്‍ പ്രസിഡന്റും അലൈന്‍സ് ഓഫ് ടെംപറന്‍സ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു. .
ബിഷപ് ഒരു സമുദായത്തെ കാടടച്ച് പറഞ്ഞതല്ലായെന്ന് ബോധ്യപ്പെട്ടിരുന്നെങ്കില്‍ തത്പരകക്ഷികളുടെ അരമന മാര്‍ച്ച് ഒഴിവാക്കാമായിരുന്നു. പി.റ്റി. തോമസ് ഇരിക്കുന്ന കൊമ്പ് വീണ്ടും മുറിക്കുകയാണ്. ഇടുക്കിയിലെ അനുഭവം പി.റ്റി. തോമസ് മറന്നുപോകരുത്. കരകയറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ വി.ഡി. സതീശന്‍ ആഴക്കടലില്‍ തള്ളുന്നവിധമുള്ള പ്രതികരണങ്ങളും നടത്തരുതെന്ന് ഇരുവരുടെയും ബിഷപ്പിനെതിരെയുള്ള പ്രതികരണങ്ങളില്‍ പ്രസാദ് കുരുവിള മുന്നറിയിപ്പ് നല്‍കി.





Reactions