ഈരാറ്റുപേട്ട വാഗമണ്‍ റോഡ് ഏറ്റവും വേഗത്തില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കുന്നതിനായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ കോട്ടയം കളക്ടേറ്റില്‍ യോഗം ചേര്‍ന്നു. മഴ ശക്തമായതോടെ റോഡ് വലിയ തോതില്‍ ഗട്ടറുകള്‍ രൂപപ്പെട്ട് സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്ന അവസ്ഥയിലാണ്. 2017 ല്‍ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി കിഫ്ബി മുഖേന 63.99 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തത് മൂലം സര്‍വ്വേ നടപടികള്‍ ഉള്‍പ്പെടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കോട്ടയം കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ല കളക്ടര്‍ പി കെ ജയശ്രീ, ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫി, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി കെ സന്തോഷ് കുമാര്‍, കിഫ്ബി, റിക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരമാവധി വേഗത്തില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി ബിഎംബിസി നിലവാരത്തില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.


