Hot Posts

6/recent/ticker-posts

പൂഞ്ഞാർ എസ് എൻ പി കോളേജ് തട്ടിയെടുക്കാൻ ശ്രമം!


പൂഞ്ഞാർ എസ്‌.എൻ. പി. ദേവാ ട്രസ്റ്റും കോളേജും തട്ടി എടുക്കാൻ ശ്രമമെന്ന്‌ ആരോപണം.  വ്യാജരേഖകൾ ചമച്ച്‌ ചില തല്പര കക്ഷികൾ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായി മീനച്ചിൽ യൂണിയൻ സംരക്ഷണ കൂട്ടായ്മ ഭാരവാഹികൾ പ്രതസമ്മേളനത്തിൽ ആരോപിച്ചു. പാലാ മീനച്ചിൽ എസ്‌.എൻ.ഡി.പി. യൂണിയനിലെ അംഗങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും യൂണിയന്റെ രസീതുപയോഗിച്ചു പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ മുടക്കി വാങ്ങിയ സ്വത്തുക്കളും പൂഞ്ഞാർ എസ്‌.എൻ. പി. കോളേജും വ്യാജരേഖകൾ ചമച്ച്‌ തട്ടിയെടുക്കാൻ ശ്രമം നടത്തുകായാണെന്നുള്ള ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മീനച്ചിൽ എസ്‌.എൻ.ഡി.പി. യൂണിയന്റെ വാർഷിക പൊതുയോഗത്തിൽ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റ് രൂപീകരിക്കുവാനും എസ് എൻ പി കോളേജ് രൂപീകരിക്കുവാനും തീരുമാനിച്ചു. അതിനായി യൂണിയൻ തലത്തിൽ ഫണ്ടു ശേഖരണം നടത്തുകയും കോടിക്കണക്കിനു രൂപയുടെ ഫണ്ട്‌ സ്വരൂപിക്കുകയും ചെയിതു. എന്നാൽ സാമ്പത്തിക ക്രമകേടിന്റെ പേരിൽ പുറത്താക്കപ്പെട്ട മുൻ യൂണിയൻ സെക്രട്ടറി അഡ്വ. സന്തോഷ് കുമാർ രേഖകളിൽ കൃത്രിമം കാട്ടി ട്രസ്റ്റും കോളേജും കൈലാക്കുകയും ചെയിതു എന്ന് മീനച്ചിൽ യൂണിയൻ സംരക്ഷണ കൂട്ടായ്മ ആരോപിച്ചു. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

എസ്‌.എൻ.ഡി.പി.യോഗത്തിന്റെ വിരുദ്ധ ചേരിയിൽ നിൽക്കുന്ന ഗോകുലം ഗോപാലനെ കൂട്ടുപിടിച്ച്‌ ട്രസ്റ്റും കോളേജും തട്ടിയെടുക്കുവാൻ നടത്തുന്ന ശ്രമത്തെ എന്തു വില കൊടുത്തും ചെറുത്തു തോട്പ്പിക്കുമെന്ന്‌ ഭാരവാഹികൾ കൂട്ടിച്ചേർത്തു.  ട്രസ്റ്റിന്റെ ബൈലോപ്രകാരം യൂണിയന്റെ ഓദ്യോഗിക ഭാരവാഹികൾ തന്നെയാണ്‌ ട്രസ്റ്റിന്റെയും ഭാരവാഹികള്. ഈ സാഹചര്യത്തിൽ സാമ്പത്തിക തിരിമറിയുടെ പേരിൽ കോടതിയിൽ കുറ്റവിചാരണ നേരിടുന്ന അഡ്വ. സന്തോഷ്‌ കുമാറിനെ എസ്‌.എൻ.ഡി.പി. യോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതിന്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌ എന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. അഡ്വ. സന്തോഷ് യൂണിയൻ സ്റെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ കണക്കുകൾ കോടതി ഉത്തരവുപ്രകാരം റി ഓഡിറ്റ്‌ ചെയ്തതിൽ കോടികളുടെ വെട്ടിപ്പാണ്‌ പുറത്തു വരുന്നതെന്നും ട്രസ്റ്റ്‌ വക സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതിൽ അന്യാധീനപ്പെടുന്നതിനുമെതിരെ മീനച്ചിൽ എസ്‌.എൻ.ഡി.പി. യൂണിയൻ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്‌ എന്നും പത്ര സമ്മേളനത്തിൽ അവരറിയിച്ചു. എസ്‌.എൻ.ഡി.പി. യോഗത്തെയും ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെയും അധിക്ഷേപിക്കുന്നതിന്‌ യോഗത്തിന്റെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുവാൻ ഇനി അനുവദിക്കുകയില്ലാ എന്നും തങ്ങൾ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിനെ പിന്തുണക്കുന്നതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പത്ര സമ്മേളനത്തിൽ രക്ഷാധികാരി ഡോ. സതീഷ്‌ ബാബു , ചെയർമാൻ അനിൽ കുമാർ, വൈസ്‌ ചെയർമാൻ വി.പി. ജനാർദനൻ, കൺവീനർ ഷാജി കടപ്പൂർ, എം.ആർ.സജി, രാജൻ കൊണ്ടൂർ, കെ.ഗോപി, കെ.ആർ. സുരജ്‌, ബിന്ദു സജികുമാർ തുടങ്ങിയവർ പങ്കെടുത്തു. 






Reactions