സിപിഐക്ക് എതിരെ പരാതി നൽകാൻ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ആണ് പരാതിയുടെ അടിസ്ഥാനം. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ് സിപിഎമ്മിന് പരാതി നല്‍കും എന്നാണ് സൂചന. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല. സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
എന്നാൽ പരാതി വിവാദങ്ങൾ മുറുകുമ്പോഴും കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ല. എൽഡിഎഫിൽ ചർച്ച വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും സിപിഐ വ്യക്തമാക്കി.


