പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്ക് എതിരെ ഉയർന്ന പ്രധിഷേധങ്ങൾക്കൊടുവിൽ പാലായിൽ സമാധാനയോഗം ചേർന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് സമാധാന യോഗം വിളിച്ചത്. പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ പങ്കടുത്തു. യോഗത്തിൽ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടപടിക്ക് ധാരണയായി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പാലായിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സമുദായ സംഘടനകൾക്ക് പങ്കില്ലെന്ന് സാമുദായിക നേതാക്കൾ പറഞ്ഞു. മത-സാമുദായിക സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


