Hot Posts

6/recent/ticker-posts

വൈദഗ്ധ്യമേറിയ ഒട്ടേറെ നിര്‍മ്മിതികള്‍! പ്രാചീന തൊഴിൽ കൈമുതലാക്കിയ അമ്മയും മോനും


ഇന്ന് വിശ്വകർമ്മ ദിനം. പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ദ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകർമ്മജർ. എന്നാൽ ഇന്ന് കേരളത്തിലെ 90% വിശ്വകർമ്മജരും പരമ്പരാഗത തൊഴിൽ മേഖല ഉപേക്ഷിച്ച് മറ്റു തൊഴിൽ മേഖലകളിലേക്ക് തിരിഞ്ഞവരാണ്. പണ്ട് കാലങ്ങളിൽ നമ്മൾ വാങ്ങിക്കുന്ന ഒട്ടുമിക്ക ഉൽപ്പന്നങ്ങളുടേയും സൃഷ്ടികർത്താക്കൾ വിശ്വകർമ്മജരായിരുന്നു. ഇന്ന് ആ അവസ്ഥ അല്ല. സ്‌ഥിതി ഈ രീതിയിലേക്ക് മാറിയെങ്കിലും പരമ്പരാഗത തൊഴിൽ മേഖല ഉപേക്ഷിക്കാതെ ഇപ്പോഴും അത് കൈമുതലായി കൊണ്ട് നടക്കുന്ന ഒരു അമ്മയെയും മോനെയും ഈ വിശ്വകർമ്മ ദിനത്തിൽ ബി എം ടിവി നിങ്ങളിലേക്ക് പരിചയപ്പെടുത്തുകയാണ്.  
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പരമ്പരാഗത തൊഴിലാണ് പാലാ താമരക്കുളം സ്വദേശികളായ ഇവരുടെ  ജീവിത മാർഗം അതുകൊണ്ട് തന്നെ ഈ അമ്മയും മോനും ദാരിദ്ര്യത്തിലാണ്. 80 വയസോളം പ്രായം വരുന്ന കമലാക്ഷി എന്ന 'അമ്മ സംസാര ശേഷി ഇല്ലാത്ത 50 വയസായ മകൻ രവി.  ഇവർ ഒറ്റക്കാണ്, പരമ്പരാഗത തൊഴിലുമായി സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ. കത്തി നിർമ്മാണമാണ് നിലവിൽ ഇവരുടെ പ്രധാന ജോലി. ഭർത്താവ് പരമേശ്വരനിൽ നിന്നാണ് കമലാക്ഷി ഈ തൊഴിൽ സായുക്തമാക്കിയത്. 62 വർഷത്തോളമായി ഇന്നും ഈ തൊഴിൽ ചെയ്താണ് കമലാക്ഷി സംസാര ശേഷി ഇല്ലാത്ത മകനുമായി ജീവിക്കുന്നത്. ഇന്ന് ഈ കുടുംബം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും മാറ്റ് സുമനസുകൾ നൽകുന്ന സഹായത്തിലുമാണ് ഇവർ മുന്നോട്ട് ജീവിക്കുന്നത്. പ്രാചീന തൊഴിൽ മേഖലക്ക് ആക്കം സംഭവിച്ച ഈ കാലഘട്ടത്തിലും ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴും തൊഴിൽ ഉപേക്ഷിക്കാതെ മുന്നോട്ട് പോകുന്ന ഈ അമ്മയും മകനും ഈ വിശ്വകർമ്മ ദിനത്തിൽ ഏവർക്കും മാതൃകയാണ്. 







Reactions