Hot Posts

6/recent/ticker-posts

സുരേഷ് ഗോപി എംപി പാലായിലെത്തി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു


പാലാ: ലവ് ജിഹാദ്, നാര്‍ക്കോ ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി നടന്‍ സുരേഷ് ഗോപി എം.പി രാവിലെ 8.45 ഓടെയാണ് സുരേഷ് ഗോപി ബിഷപ് ഹൗസിലെത്തിയത്. ബിഷപ് ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പി.കെ ഷ കൃഷ്ണദാസ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നേരത്തെ ബിഷപിനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ബിഷപിനെ അറിയിക്കുന്നതിനാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനം എന്നാണ് സൂചന. ബിഷപിന് ഭീഷണിയുണ്ടെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.അരമണിക്കൂറോളം ബിഷപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒരു മതത്തിനെയും ബിഷപ് കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിലരുടെ പ്രവര്‍ത്തികളെയാണ് കുറ്റപ്പെടുത്തിത്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

എന്നാല്‍ ബിഷപ്പുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യങ്ങളല്ല. രാഷ്ട്രീയക്കാരനായല്ല, എംപിയായിട്ടാണ് സന്ദര്‍ശനത്തിന് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. 





Reactions