പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ജന ശ്രദ്ധ നേടുന്നത്. കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണ് നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നത്. കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിനെയും കാണാം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. 'ചാർളി', റിയൽ ലൈഫ് 'നരൻ' എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ 'ദ കംപ്ലീറ്റ് ആക്ടർ' എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നത്.



