പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃനേതൃത്വത്തില്‍ മാധ്യമ പ്രവർത്തകർക്ക് കൊറോണാ പ്രതിരോധ സാമഗ്രികൾ നൽകി. എന്‍ 95 മാസ്കുകള്‍, സര്‍ജിക്കല്‍ മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ അടങ്ങുന്ന പ്രതിരോധ കിറ്റുകളാണ് കൈമാറിയത്. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രിന്‍സ് സ്കറിയാ പരിപാടി ഉദ്ഘാടനം ചെയ്തു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മാധ്യമ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ സമൂഹത്തിനു അത്യന്താപേക്ഷികമാണ്. കോവിഡ് പടർന്നു പിടിക്കുന്ന അവസരത്തിൽ മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെടാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകികൊണ്ട് കോവിഡിൽ നിന്നും പ്രതിവിധി നേടി മുന്നോട്ട് പോകാൻ മാധ്യമപ്രവർത്തകരെ പാലാ ടൗൺ റോയൽ ലയൺസ് ക്ലബ് സഹായിച്ചതിൽ അഭിമാനമുണ്ടെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.


